![]()
ഓട്ടുപാറ : ബൈപ്പാസിനടത്തുള്ള എ. ജെ.സ്‌കൂട്ടർ ഗാരിജിൽ നിന്നും ബൈക്ക് മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ.തെക്കും കര, കാല്ലംപാറ തടത്തിൽ പ്രശാന്ത് ആണ് പോലീസ് പിടിയിലായത്.ബൈക്ക് വാങ്ങിക്കാൻ എന്ന വ്യാജേന കഴിഞ്ഞ വെള്ളിയാഴ്ച ഷോപ്പിലെത്തിയ പ്രതി ഓടിച്ചു നോക്കാനെന്നും പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു കടന്നു കളയുകയായിരുന്നു. കടയുടമ എ. ഒ.ജോണിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ സമീപത്തെ വ്യാപാര സ്ഥാപനത്തിൽ വച്ചിരുന്ന സി.സി ടി.വി.കാമറയിൽ നിന്നും പ്രതിയെ മനസ്സിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.ബൈക്ക് അമല നഗറിൽ നിന്നും കണ്ടെടുത്തു.