അകമലയിലെ പുലിക്കുട്ടി ചത്തു.

അകമല : പാലക്കാട് അകത്തേത്തറയിൽ നിന്ന് അകമലയിലേക്ക് കൊണ്ടുവന്ന പുലി ക്കുട്ടി ചത്തു. ജനുവരി 13 നാണ്, ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിൽ ഒന്നിനെ അകമല വെറ്റിനറി ആശുപത്രിയിൽ എത്തിച്ചത്. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാമിൻ്റെയും വെറ്റിനറി യൂണിവേഴ്സിറ്റിയിലെയും സുവോളിക്കൽ പാർക്കുകളിലെയും വിദഗ്ദരുടെയും നേതൃത്വത്തിൽ ചികിത്സ നടത്തി വരികയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത മലബന്ധം കാരണം പുലിക്കുട്ടി ഭക്ഷണം കഴിക്കുന്നത് വളരെ കുറവായിരുന്നു. ഇതേത്തുടർന്ന് ഒമ്പത് മാസം പ്രായമുള്ള പുലിക്കുട്ടിക്ക് പ്രായത്തിനനുസരിച്ചുള്ള തൂക്കം ഉണ്ടായിരുന്നില്ല.