ലോട്ടറി അടിച്ച ബംഗാളിക്ക് വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചതായി പരാതി

വടക്കാഞ്ചേരി : സംസ്ഥാന സർക്കാരിന്റെ വിൻവിൻ ലോട്ടറിയിൽ 60000 രൂപ സമ്മാനമായി ലഭിച്ച ബംഗാളിക്ക് ലോട്ടറി ഏജൻസി വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചതായി പരാതി. കൊല്ലങ്ങളായി വടക്കാഞ്ചേരി നഗരത്തിൽ സ്വർണ്ണപ്പണി ചെയ്യുന്ന പശ്ചിമ ബംഗാൾ സ്വദേശി കുദൂസിനെയാണ് വടക്കാഞ്ചേരിയിലെ ലോട്ടറി ഏജൻസി സമ്മാനാർഹമായ ലോട്ടറി കൈവശപ്പെടുത്തി കമ്മീഷൻ കഴിച്ച് 59000 രൂപയുടെ ചെക്ക് നൽകിയത്.എന്നാൽ ബാങ്കിൽ എത്തി ചെക്ക് മാറാൻ ശ്രമിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടതായി അറിഞ്ഞത്.ഫെബ്രുവരി 19 ന് നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ w 451215 നമ്പറിനാണ് കുദുസിന് സമ്മാനം ലഭിച്ചത്.മതിലകം സ്വദേശി ചെമ്പിപ്പറമ്പിൽ സുധീർ ആണ് ചെക്ക് നൽകി പറ്റിച്ചത് എന്നു കാണിച്ചു കുദൂസ് വടക്കാഞ്ചേരി പൊലീസിന് പരാതി നൽകി.