ബൈപാസ് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു

വടക്കാഞ്ചേരി : പതിറ്റാണ്ടുകളായി തകർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന ഓട്ടുപാറ ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.കുന്നംകുളം റോഡിൽ നിന്ന് സ്റ്റാന്റിലേക്കു വരുന്ന റോഡിന് നൂറ്റിയൻപത് മീറ്റർ നീളമുണ്ട്‌.പതിനഞ്ച് ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്.ഒട്ടേറെ സമരങ്ങൾക്കും പ്രതിഷേധ പരിപാടികൾക്കും ശേഷമാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.