ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടക്കാഞ്ചേരി : കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കുമരനല്ലൂർ സ്വദേശി 40 വയസ്സുള്ള രാജേഷാണ് മരിച്ചത്.ചേലക്കര വെങ്ങാനെല്ലൂർ ശിവ ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് ജീവനക്കാരനാണ് രാജേഷ്. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്.ഇടിയുടെ ആഘാതത്തിൽ പന്നി തൽക്ഷണം ചത്തു.