വിഷം ഉള്ളിൽ ചെന്ന് മൂന്ന് വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

വടക്കാഞ്ചേരി : വനിതാ കോളേജിലെ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികളെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു കോളേജിലെ വിദ്യാർത്ഥിനികളുമായുണ്ടായ തർക്കത്തെ തുടർന്നാണ് മൂന്നു പേരും എലിവിഷം കഴിച്ചെതെന്ന് പറയപ്പെടുന്നു .