അസുരൻ കുണ്ട് അണക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

വടക്കാഞ്ചേരി : അണക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.ചെർപ്പുളശ്ശേരി മയ്യത്തുംകര ഗിരീഷിനെയാണ് കാണാതായത്.സുഹൃത്തുക്കൾക്കൊപ്പം ആണ് ഇവിടെ എത്തിയത്. ഇയാളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും കരയിൽ നിന്നും കിട്ടി.കൂട്ടുകാരനെ കാണാതായ വിവരം ചെർപ്പുളശ്ശേരിയിലാണ് അറിയിച്ചത്.തുടർന്ന് ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും വടക്കാഞ്ചേരിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി രാത്രി എട്ടു മണിക്ക് ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്.