![]()
വടക്കാഞ്ചേരി : അസുരൻകുണ്ട് അണക്കെട്ട് സഞ്ചാരികളെ ആകർഷിക്കും വിധം രൂപകൽപ്പന ചെയ്യാൻ പദ്ധതി തയ്യാറായി. യു.ആർ.പ്രദീപ് എം.എൽ.എ യുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം ചൊവ്വാഴ്ച ആറ്റൂരിലെത്തി സാധ്യത പഠനം നടത്തി. അണക്കെട്ടുമായി ബന്ധപ്പെട്ടു റോപ് വെ, ബോട്ടിംഗ്, സാഹസിക വിനോദങ്ങൾ തുടങ്ങി നിരവധി നടപ്പാക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. തുടർന്ന് മുള്ളൂർക്കര പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എ. ഷാഹുൽ ഹമീദിനെ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും യോഗം ചർച്ച നടത്തി.