വയോധികൻ എ ടി എം നു ഉള്ളിൽ കുടുങ്ങി.

ഓട്ടുപാറ : എ ടി എം നുള്ളിൽ കയറിയ വയോധികൻ പുറത്തിറങ്ങാൻ കഴിയാതെ അഞ്ചു മിനിറ്റോളം കുടുങ്ങി. ഓട്ടുപാറ ബൈപാസിലെ എസ് ബി ഐ ബാങ്കിന്റെ എ ടി എം നുള്ളിൽ ആണ് ചൊവ്വാഴ്ച്ച വൈകുന്നേരം ആറര മണിക്ക് ആണ് സംഭവം. ഉള്ളിലേക്ക് മാത്രം തുറക്കാൻ സാധിക്കുന്ന ഡോറിന് ഹാൻഡിൽ ഇല്ലാത്തതിനാൽ തുറക്കാൻ സാധിക്കാതെ വയോധികൻ അകത്തു കുടുങ്ങുകയായിരുന്നു. ഏറെ നേരത്തിനു ശേഷം എ ടി എം ലേക്ക് വന്ന യുവാവ് പുറത്തു നിന്നും വാതിൽ തുറന്നപ്പോഴാണ് വയോധികന് പുറത്തു കടക്കാനായത്. വാതിൽ അടയാതിരിക്കാനായി ഒരു ചെരുപ്പ് വാതിലിനു ഇടയിൽ വച്ചാണ് പിന്നീട് ആളുകൾ എ ടി എം ഉപയോഗിച്ചത്. IMG_20171108_204256   IMG_20171108_204241