സൂരജിന്റെ രചനകൾ ദേശീയ റെക്കോർഡിലേക്ക്

വടക്കാഞ്ചേരി : മുട്ടത്തോട് കാൻവസാക്കി ചിത്രങ്ങൾ രചിക്കുന്ന സൂരജ് കുമാർ ദേശീയ റെക്കോർഡിനായി വരയ്ക്കുന്ന 50 ൽ പരം ചിത്രങ്ങളുടെ പ്രദർശനം ഡിസംബർ മൂന്നിന് കേരളവർമ്മ വായനശാല ഹാളിൽ നടക്കും.നാഷണൽ റെക്കോർഡ് ഫോറം ജൂറി അംഗങ്ങൾ നിരീക്ഷകർ ആയെത്തും.മുട്ടയിൽ ചെറു സുഷിരമുണ്ടാക്കി അതിലെ വെള്ളം വലിച്ചെടുത്തു വെയിലത്തു വച്ച് ഉണക്കിയാണ് ചിത്രരചന.സിറിഞ്ച് വച്ചുണ്ടാക്കിയ സുഷിരത്തിലൂടെ മൈക്രോബ്രഷ് ഉപയോഗിച്ച് ആണ് വരയ്ക്കുന്നത് .ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു കടുക് മണിയെ 714 കഷ്ണങ്ങൾ ആക്കി മുറിച്ചു ശ്രദ്ധ നേടിയിരുന്നു. 13 വർഷങ്ങൾക്ക് മുൻപാണ് മുട്ടത്തോടിൽ പരീക്ഷണം ആരംഭിച്ചത്. മുളങ്കുന്നത്തുകാവ് കിലയിൽ താത്കാലിക സെക്യൂരിറ്റി ജീവനക്കാരൻ ആയ ഈ 30 കാരൻ വടക്കാഞ്ചേരി ചൂൽപ്പുറത്ത് പരേതനായ കുമാരന്റെയും സുമിത്രയുടെയും മകനാണ്.