എ ആർ റഹ്മാൻ ചെറുതുരുത്തിയിൽ.

വടക്കാഞ്ചേരി : കേരളത്തിന്റെ മിഴാവ് വാദ്യം ഫ്യൂഷനിൽ പരീക്ഷിക്കാൻ എ- ആർ.റഹ്മാൻ കേരള കലാമണ്ഡലത്തിലെത്തി... മിഴാവ് അടക്കം അഞ്ച് വാദ്യങ്ങൾ ഡോക്യുമെൻററിയാക്കി തെന്നിന്ത്യൻ സംഗീത ചക്രവർത്തി -സംഗീത ലോകത്ത് വേറിട്ട ചലനങ്ങൾ സൃഷ്ടിക്കുന്നു... സംഗീതത്തിൽ താൻ ഇതുവരെ ഉപയോഗപ്പെടുത്താത്ത വാദ്യവിസ്മയങ്ങളെ കണ്ടെത്താനും, കീഴടക്കാനും ചിത്രീകരിക്കാനുമുള്ള ശ്രമത്തിലാണ് എ - ആർ.റഹ്മാൻ. കേരളത്തിന്റെ മിഴാവ് വാദ്യം, തമിഴ്നാടിന്റെ രുദ്രവീണ എന്നിങ്ങനെ ക്ലാസിക്കൽ വാദ്യ ഇനങ്ങളെ പഠിക്കാനും, ഡോക്യുമെന്ററിയാക്കി അവതരിപ്പിക്കാനുമായിട്ടാണ് എ- ആർ.റഹ്മാൻ ഇന്ന് രാവിലെ നിളാതീരത്തെ കേരള കലാമണ്ഡലത്തിലെത്തിയത്.ഇവിടെ മിഴാവ് വാദ്യപരിശീലനം അദ്ദേഹം ഏറെ താത്പര്യത്തോടെ വീക്ഷിച്ചു. ഗൗരവമായ സംശയങ്ങൾ ഉന്നയിച്ചു. മിഴാവിന്റെ വാദ്യ വിസ്മയത്തിൽ തെന്നിന്ത്യൻ സംഗീത പ്രതിഭ നല്ല ആസ്വാദകനായും, പഠിതാവായും മാറി. ഡോക്യുമെന്ററിയിൽ മിഴാവിനെ ഫ്യൂഷൻ രൂപത്തിലാക്കി എ- ആർ.റഹ്മാൻ മാജിക്ക് ആസ്വദിക്കാനുള്ള അവസരമാണ് സംഗീത പ്രേമികൾക്ക് വന്നു ചേർന്നിരിക്കുന്നത്. മിഴാവ് അടക്കം അഞ്ച് വാദ്യങ്ങളെയും ഏറെ ഗവേഷണ തത്പര തയോടെ പഠിച്ചും - വിലയിരുത്തിയുമാണ് എ- ആർ.റഹ്മാൻ ഡോക്യുമെൻററി തയ്യാറാക്കിയിരിക്കുന്നത്. മിഴാവ് വാദ്യത്തെയും - ഈ വാദ്യ രംഗത്തെ മഹാപ്രതിഭകളെയും ഡോക്യുമെന്ററിയിൽ വരച്ചിടുന്നുണ്ട് റഹ്മാൻ - ഇതിൽ എ.ആർ.റഹ്മാൻ അഭിനയിക്കുന്നു എന്ന സവിശേഷതയുമുണ്ട്. മിഴാവിനെ പരിചയപ്പെടുത്തുന്നതും, ഇതിലെ കലാകാരൻമാരോട് സംസാരിക്കുന്നത് അടക്കമുള്ള രംഗങ്ങളിൽ റഹ്മാൻ കാമറക്കു മുന്നിൽ എത്തുന്നുണ്ട്. റഹ്മാൻ അഭിനയിച്ച ചില ഭാഗങ്ങൾ കലാമണ്ഡലത്തിൽ ഇന്ന് ചിത്രീകരിച്ചു. നാളെ പാലക്കാട്, മലമ്പുഴ ഭാഗങ്ങളിൽ ചിത്രീകരണം തുടരും. രണ്ട് ദിവസത്തെ ചിത്രീകരണമാണ് കേരളത്തിലുള്ളത്. കേരള കലാമണ്ഡലത്തിലെ താത്ക്കാലിക മിഴാവ് അദ്ധ്യാപകനായ സജിത് വിജയൻ ആണ് മിഴാവ് വാദ്യത്തിന്റെ ചിത്രീകരണത്തിനും മറ്റും വേണ്ട സഹായങ്ങൾ റഹ്മാനും സംഘത്തിനും നൽകുന്നത്. കടപ്പാട് : രാധാകൃഷ്ണൻ മാന്നന്നുർ.