പേരാപ്പാറ അണക്കെട്ട് തെക്കും കര പഞ്ചായത്ത് ഏറ്റെടുത്തു

വടക്കാഞ്ചേരി : വിരുപ്പാക്കായിലെ പേരാപ്പാറ ഡാം തെക്കും കര പഞ്ചായത്ത് ഏറ്റെടുത്തു. 47 കൊല്ലങ്ങളായുള്ള നിയമനടപടികൾക്ക് ശേഷമാണ് വ്യക്തിയുടെ കൈവശമായിരുന്ന അണക്കെട്ട് അടക്കമുള്ള 1.84 ഏക്കറോളം സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തു ബോർഡ് സ്ഥാപിച്ചത്. ഡാം പരിസരത്ത് ഇന്നലെ നടന്ന ചടങ്ങിൽ പി.കെ.ബിജു.എം.പി.ഡാം ഏറ്റെടുത്തതായി അറിയിച്ചു.ഡാമിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഷീജ അധ്യക്ഷത വഹിച്ചു.സി.പി.എം.തെക്കും കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.അടുത്ത മഴക്കാലത്തിന് മുൻപ് തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വെള്ളം സംഭരിച്ചു വയ്ക്കാൻ കഴിയും എന്നാണ് വിശ്വാസം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് സി.വി.സുനിൽ കുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. കെ.സുരേന്ദ്രൻ തുടങ്ങി നിരവധി പേർ പ്രസംഗിച്ചു.