വടക്കാഞ്ചേരി വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് .
വടക്കാഞ്ചേരി : വടക്കാഞ്ചേരി ടെന്നീസ് ബോൾ ക്രിക്കറ്റ് ലീഗിൻ്റെ മൂന്നാം സീസൺ ഫെബ്രുവരി 5 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ഫെബ്രുവരി 5 ,6 ,7 തിയ്യതികളിൽ നടക്കുന്ന ടൂർണമെന്റിൽ 8 ടീമുകളാണ് മത്സരിക്കുന്നത്. നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി നടക്കുന്ന മത്സരത്തിൽ ഓരോ ടീമിനും മൂന്ന് കളികൾ ഉണ്ടായിരിയ്ക്കും. രാഹുൽ ടൈൽസ് ബ്ലാസ്റ്റിംഗ് ഇലവനും യു .സി .ബി . ഇലവൻ കരുതക്കാടും തമ്മിലാണ് ഉദ്‌ഘാടന മത്സരം. ഞായറാഴ്ച് ഉച്ചക്ക് 12.30. നാണ് ഫൈനൽ .