നൈമിഷാരണ്യത്തിൽ പതിനാറാമത് ഭാഗവതതത്വ സമീക്ഷ സത്രത്തിന് തുടക്കമായി
വടക്കാഞ്ചേരി : പാർളിക്കാട് നൈമിഷാരണ്യത്തിൽ പതിനാറാമത് ജ്ഞാനമഹോത്സവത്തിന് തുടക്കമായി.രഥഘോഷയാത്രയായി ഭാഗവത ഗ്രന്ഥം, ശ്രീകൃഷ്ണ വിഗ്രഹം, ധ്വജം എന്നിവ വാദ്യമേളങ്ങളോടെ സത്രശാലയിലേക്ക് ആനയിച്ചു.സത്രത്തിനെത്തിയ സന്ന്യാസി വാര്യന്മാരെ പൂർണ്ണ കുംഭത്തോടെ വരവേറ്റ് ധ്വജാരോഹണം സ്വാമി ബ്രഹ്മർഷി ദേവപാലൻ നിർവ്വഹിച്ചു. സത്രസമാരംഭസഭ സംബോത് ഫൗണ്ടേഷൻ മുഖ്യ ആചാരി സ്വാമി അധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സത്രസമിതി അധ്യക്ഷൻ സ്വാമി ഭൂമാനന്ദ തീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി. ഭാഗവത പരമ്പരയിലെ അദ്ദേഹത്തിന്റെ പതിനാറാമത്തെ ഗ്രന്ഥം ചടങ്ങിൽ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്‌ഭവാനന്ദ കല്യാൺ ഉടമ ടി.എസ്.പട്ടാഭിരാമന് നൽകി പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി എ. സി.മൊയ്തീൻ ആശംസ പ്രസംഗം നടത്തി.അനിൽ അക്കരെ എം.എൽ.എ ,നഗരസഭ വൈസ് ചെയർമാൻ എം.ആർ അനൂപ് കിഷോർ, പ്രൊഫ.എം.മാധവൻ കുട്ടി മേനോൻ എന്നിവർ പ്രസംഗിച്ചു.