ഐശ്വര്യ സുരേഷിന് ആദരം
വടക്കാഞ്ചേരി : വടക്കാഞ്ചേരി മേഖലയിൽ ഒരു പതിറ്റാണ്ടായി നിരവധി സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയ ജീവകാരുണ്യ പ്രവർത്തകൻ ഐശ്വര്യ സുരേഷിന് പൗരാവലി ഒരുക്കിയ ആദരം മന്ത്രി എ. സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജനപക്ഷ വികസനമെന്നത് എല്ലാവർക്കും നല്ല വിദ്യാഭ്യാസം കൂടി ഉറപ്പാക്കുന്നതാണെന്നു മന്ത്രി പറഞ്ഞു. സുരേഷിനെ പൊന്നാടയണിയിച്ചു പൗരാവലിയുടെ ഉപഹാരവും മന്ത്രി നൽകി.അനിൽ അക്കരെ എം.എൽ.എ. അദ്‌ധ്യക്ഷനായി.വടക്കാഞ്ചേരി നഗരസഭാ പരിധിയിൽ എസ്.എസ്.എൽ.സി.,പ്ലസ്‌ടു പരീക്ഷകളിൽ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും സുരേഷ് ഏർപ്പെടുത്തിയ പുരസ്‌കാരം നഗരസഭ ചെയർ പേഴ്സൻ ശിവപ്രിയ സന്തോഷ് സമ്മാനിച്ചു.