ആക്ടസ് ആംബുലൻസ് സേവനം വ്യാഴാഴ്ച മുതൽ ലഭ്യമാകില്ല.

വടക്കാഞ്ചേരി : തൃശൂർ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ദ്രുതകർമസേനയിലേക്ക് ആംബുലൻസ് വിട്ടുകൊടുക്കുന്നതിനാൽ 06/05/2021 വ്യാഴാഴ്ച മുതൽ ആക്ടസ് ആംബുലൻസ് സേവനം ലഭ്യമാകില്ല. തൃശൂർ ജില്ലയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദ്രുതകർമസേന രൂപീകരിച്ചത്. വടക്കാഞ്ചേരി ബ്രാഞ്ചിലേത് ഉൾപ്പെടെ 11 ആക്ടസ് ആംബുലൻസുകളാണ് ദ്രുതകർമസേനയിൽ ചേർന്നു പ്രവർത്തിക്കുന്നത്.