നെല്ലുവായിൽ സംസ്ഥാനപാത ഇടിഞ്ഞുതാഴുന്നു

എരുമപ്പെട്ടി : ചാവക്കാട് വടക്കാഞ്ചേരി സംസ്ഥാന പാതയിലെ നെല്ലുവായിൽ റോഡിന്റെ ഭിത്തി തകർന്നു. നെല്ലുവായ് പാലത്തിനു സമീപം റോഡിന്റെ ബാലക്കുറവ് പരിഹരിക്കാൻ മതിൽ കെട്ടാൻ കുഴി എടുത്ത സ്ഥലത്താണ് റോഡ് ഇടിയുന്നത്. റോഡ് തകർന്നത് പോലീസിൽ അറിയിച്ചതിനെ തുടർന്ന് അപകടസൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.സംസ്ഥാന പതായിലെ ഏറ്റവും വീതികുറഞ്ഞതും തിരക്കേറിയതുമായ സ്ഥലമാണിത്.