വാഴകൾ വെട്ടി നശിപ്പിച്ചു.

വടക്കാഞ്ചേരി : പഴവൂരിൽ കൊട്ടിലിങ്ങൽ ചന്ദ്രന്റെ തോട്ടത്തിലെ നാനൂറോളം നേന്ത്രവാഴകൾ സമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചു. പാടെ വെട്ടി നശിപ്പിച്ച നിലയിലാണ്. പോലീസിൽ പരാതി നൽകി.