അപകടക്കെണിയായി ഫ്ളക്സ് ബോർഡുകൾ .

കാഞ്ഞിരക്കോട് : കാഞ്ഞിരക്കോട് സെന്ററിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകൾ അപകടക്കെണിയാകുന്നു.കാഞ്ഞിരക്കോട് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് കുന്നംകുളം ഭാഗത്തു നിന്ന്‌ വരുന്ന വാഹനങ്ങളെ കാണാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.ഇതിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല .