പാർളിക്കാട് സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ചു.

പാര്ളിക്കാട് : പാർളിക്കാട് സ്കൂൾബസും കാറും കൂട്ടിയിടിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കും കാർ യാത്രികർക്കും പരിക്കേറ്റു. തീച്ചൂർ സരസ്വതി വിദ്യാനികേതൻ സ്‌കൂൾ ബസ് പാർളിക്കാട് വച്ച് മറ്റൊരു ബസിനെ മറികടക്കുന്നതിനിടയിൽ തൃശൂർ ഭാഗത്തു നിന്ന് ഒറ്റപ്പാലത്തേക്ക് പോയിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ആയിരുന്നു അപകടം. കാറിനു പിറകെ വന്നിരുന്ന ബൈക്കിൽ ഇടിച്ച ശേഷം റോഡരികിലെ മരത്തിലിടിച്ചാണ് ബസ് നിന്നതു. ആരുടേയും പരുക്ക് ഗുരുതരമല്ല.