മെഡിക്കൽ കോളേജ് റോഡ് അറ്റകുറ്റ പണികൾ ആരംഭിച്ചു

വടക്കാഞ്ചേരി : തകർന്ന് കിടന്നിരുന്ന മെഡിക്കൽ കോളേജ് റോഡ് അറ്റകുറ്റ പണികൾ ആരംഭിച്ചു. വളരെ നാളായി തകർന്ന് കിടന്നിരുന്ന ഈ റോഡ് യാത്രക്കാർക്കും ആശുപത്രിയിലേക്ക് വരുന്ന രോഗികൾക്കും വലിയ ഭീഷണി ആയിരുന്നു. അപകടങ്ങൾ സംഭവിച്ചു ആംബുലൻസിലും മറ്റുമായി കൊണ്ടുവരുന്ന രോഗികളുടെ പരിക്കുകൾ കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡ് ഇരട്ടിയാക്കും.ദിവസേന ആയിരക്കണക്കിന് രോഗികളാണ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നത്.അത്യാസന്ന നിലയിൽ പല ആശുപത്രികളിൽ നിന്നും എത്തിച്ചേരുന്നവരും അപകടങ്ങളിൽ ഗുരുതരമായ പരിക്കേറ്റ് വരുന്നവരേയും ഈ റോഡിലൂടെയാണ് ആശുപത്രിയിൽ എത്തിച്ചിരുന്നത്. ഒരുപാട് ആക്ഷേപങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് ഇപ്പോൾ അറ്റകുറ്റ പണികൾ ആരംഭിച്ചിട്ടുള്ളത്.