കുമരനെല്ലൂരിൽ 7 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

കുമരനെല്ലൂര്‍ : വടക്കാഞ്ചേരി നഗരസഭയിലെ കുമരനെല്ലൂരിൽ സമ്പർക്കത്തിലൂടെ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 29 ന് കോവിഡ് സ്ഥിരീകരിച്ചിരുന്ന കുമരനെല്ലൂർ സ്വദേശിയുടെ മകൾ (31), ജോലിക്ക് നിന്നിരുന്ന 4 പുരുഷന്മാർക്കും (33, 37, 38, 41), അയൽവാസി (61 പുരുഷൻ), എറണാംകുളം സ്വദേശിയായ കുടുംബ സുഹൃത്ത് (23) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 2 ന് ജില്ലാ ആശുപത്രിയിൽ ഇവരുടെ സ്രവപരിശോധന നടത്തിയിരുന്നു.