വടക്കാഞ്ചേരി അകമലയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ്.
വടക്കാഞ്ചേരി : അകമലയിലെ ഒരു കുടുംബത്തിലെ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 വയസുള്ള പുരുഷൻ , ഇയാളുടെ ഭാര്യ (30), 6 , 9 വയസ്സുള്ള 2 കുട്ടികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഗൃഹനാഥൻ്റെ അമ്മാവനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മറ്റു കുടുംബാംഗളുടെ സ്രവ പരിശോധന ജൂലൈ 28ന് നടത്തി. ഇന്ന് വന്ന പരിശോധന ഫലത്തിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
അകമല സ്വദേശിനിയായ മറ്റൊരു യുവതിക്കും കൊവിഡ് സ്‌ഥിരീകരിച്ചു. ജൂലൈ 28ന് കൊവിഡ് സ്ഥിരീകരിച്ചിരുന്ന, അകമല സ്വദേശിനിയായ 60കാരിയുടെ അയൽവാസിയാണ് 27 വയസുള്ള ഈ യുവതി.
തെക്കുംകര ഗ്രാമപഞ്ചായത്തിലെ മലാക്കയിൽ 24കാരന്, കോവിഡ് സ്ഥിരീകരിച്ചു. തമിഴ് നാട്ടിലേക്ക് തീർത്ഥാടനത്തിന് പോയ ഇയാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു വരാനാകാതെ തമിഴ്നാട്ടിൽ കുടുങ്ങിയ ഇയാൾ, ജൂലൈ 23ന് നാട്ടിൽ തിരിച്ചെത്തി. കൂടെ യാത്ര ചെയ്ത ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു.
വടക്കാഞ്ചേരി നഗരസഭയിലെ 16,33 ഡിവിഷനുകൾ കൂടി കണ്ടെയ്‌ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു.