മുള്ളൂർക്കര – വരവൂർ റോഡ് വികസനത്തിന് 50 ലക്ഷം

വടക്കാഞ്ചേരി : മുള്ളൂർക്കര - വരവൂർ റോഡ് വികസനത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി യു.ആർ.പ്രദീപ് എം.എൽ.എ. അറിയിച്ചു. മണ്ഡലത്തിലെ  17 റോഡുകളിൽ അറ്റകുറ്റ പണി നടത്തുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചിരുന്നു.മുള്ളൂർക്കര - വരവൂർ റോഡ് വികസന പ്രവൃത്തിക്കു പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഭരണാനുമതി നൽകി.ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് റോഡ് വിഭാഗം എൻജിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.