പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം

വടക്കാഞ്ചേരി : വടക്കാഞ്ചേരി, എങ്കക്കാട് പൂട്ടിയിട്ട വീട്ടിൽ മോഷണശ്രമം. വാതിൽ കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചുവെങ്കിലും ശബ്ദം കേട്ട് അയൽവീടുകളിൽ ലൈറ്റ് ഇട്ടതിനെ തുടർന്ന് മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ചു. എങ്കക്കാട് പുളിക്കൽ രാഘവന്റെ  വീടിന്റെ വാതിലാണ് കുത്തിതുറക്കാൻ ശ്രമിച്ചത്.വടക്കാഞ്ചേരി എസ്.ഐ.കെ സി.രതീഷ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു.