അമ്പലപുരത്ത് ഒരു കുടുംബത്തിലെ 5 പേർക്ക് കോവിഡ്

അത്താണി : അമ്പലപുരത്തെ ഒരു കുടുംബത്തിലെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൃഹനാഥൻ (43), ഭാര്യ (42), മകൻ (6), ഭാര്യ പിതാവ് (68), മാതാവ് (62) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ആഗസ്റ്റ് 8 ന് വീട്ടിലെ ഒരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതേ തുടർന്ന് കുടുബാംഗങ്ങൾക്ക് നടത്തിയ സ്രവപരിശോധനയിൽ ആണ്‌ കോവിഡ് പോസിറ്റീവ് ആയത്.