വടക്കാഞ്ചേരി മേഖലയിൽ കർശന പോലീസ് പരിശോധന

വടക്കാഞ്ചേരി : കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വടക്കാഞ്ചേരി മേഖലയിൽ പോലീസ് പരിശോധന കർശനമാക്കി . അകമല, വടക്കാഞ്ചേരി മേൽപ്പാലം ബൈപാസ് റോഡ്, കരുമത്ര, കാഞ്ഞിരകോട് എന്നിവിടങ്ങളിൽ വാഹന പരിശോധന ശക്തമാക്കി. മാസ്ക് ധരിക്കാത്തവർ, അനാവശ്യ യാത്ര ചെയ്യുന്നവർ, കൂട്ടം കൂടുന്നവർ എന്നിവർക്കെതിരെ പോലീസ് നടപടികൾ സ്വീകരിച്ചു തുടങ്ങി.