വടക്കാഞ്ചേരി പുല്ലാനിക്കാട് രണ്ടു പേർക്ക് കോവിഡ്

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ പുല്ലാനിക്കാടിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 61 വയസുള്ള വയോധികയ്ക്കും ഇവരുടെ 25 വയസുള്ള മരുമകൾക്കും ആണ്‌ കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ്‌ കോവിഡ് പോസിറ്റീവ് ആയത്. ഇരുവരുടെയും ഉറവിടം വ്യക്തമായിട്ടില്ല.