Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

Wadakanchery.com

വടക്കാഞ്ചേരിയുടെ സ്വന്തം വെബ്സൈറ്റ്

പാർളിക്കാട് സംസ്ഥാന പാത തോടിന് സമാനം

സംസ്ഥാന പാതയിൽ പാർളിക്കാട് മുതൽ കുറാഞ്ചേരി വരെയുള്ള റോഡിന്റെ അവസ്‌ഥ തോടിനെക്കാൾ കഷ്ടമായിരിക്കുകയാണ്.റോഡ് നിറയെ കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ഏറെ ദുഷ്കരമാക്കുന്നു.മഴക്കാലമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടങ്ങളും ഉണ്ടാക്കുന്നു.ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ നിത്യേനെ കടന്നു പോകുന്ന പാതയുടെ ഈ അവസ്ഥ പരിഹരിക്കാൻ മൂന്ന് കോടി രൂപ ചിലവാക്കി ബി.എം.ബി.സി. ടാറിടൽ പ്രവർത്തി നടന്നു വരുന്നു. മൂന്ന് കിലോമീറ്ററോളം ഈ രീതിയിൽ പ്രവർത്തനങ്ങൾ നടന്നെങ്കിലും മഴ കനത്തതോടെ റോഡ് വീണ്ടും തോടായി.ഇതുമൂലം സ്വകാര്യ വാഹനങ്ങൾ അധികവും കൂടുതൽ ദൂരം താണ്ടി പാർളിക്കാട് ഗേറ്റ് കടന്ന് മിനണാലൂർ അടിപ്പാത വഴിയാണ് പോകുന്നത്.