അനധികൃത ബോർഡുകൾ നീക്കം ചെയ്തു
ടൗണിൽ പി.ഡബ്ല്യു. ഡി. റോഡിൽ പലയിടത്തായി അനധികൃതമായി സ്ഥാപിച്ച സ്ഥാപനങ്ങളുടെയും, മറ്റു പരസ്യ ബോർഡുകളും, ഫ്ലെക്സ് ബോർഡകളുമാണ് അധികൃതർ നീക്കം ചെയ്തത്.
പി.ഡബ്ല്യു. ഡി അസിസ്റ്റന്റ് എന്‍ജിനീയർ മഞ്ജുഷ അജിത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ചിലയിടത്തു പ്രധിഷേധം ഉയർന്നെങ്കിലും എസ്.ഐ.കെ . സി. രതീഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തടഞ്ഞു.തുടർന്ന് പോലീസിന്റെ കവലയിൽ ബോർദുകൾ നീക്കം ചെയ്തു.
മരാമത്തു വകുപ്പിന്റെ സ്ഥലം കയ്യേറി നിർമിച്ച കെട്ടിടങ്ങൾ വരും ദിവസങ്ങളിൽ പൊളിച്ചുമറ്റുമെന്നു അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.