മുട്ടിക്കൽ ചിറയിലെ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി പുഴയിലെ മുട്ടിക്കൽ ചിറയിൽ വെള്ളച്ചാട്ടം സഞ്ചാരികളെ ക്ഷണിക്കുന്നു. ശക്തമായ മഴയിൽ പുഴയിലെ ഒഴുക്ക് കൂടിയതോടെയാണ് വെള്ളച്ചാട്ടം രൂപപ്പെട്ടത്. ഇതോടെ മീൻ പിടിക്കാനും കാഴ്ച കാണാനും നിരവധിപേർ എത്തുന്നുണ്ട്.