പൂരം കഴിഞ്ഞ പറമ്പ് മണിക്കൂറുകൾക്കുള്ളിൽ ശുചിയാക്കി നഗരസഭ

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം ആഘോഷങ്ങളും വെടിക്കെട്ടും കഴിഞ്ഞു ജനം പിരിഞ്ഞു പോയ പറമ്പ് മണിക്കൂറുകൾക്ക് ഉള്ളിൽ വൃത്തിയാക്കി നഗരസഭ മാതൃകയായി.നൂറു കണക്കിന് തൊഴിലാളികളുടെ സഹകരണത്തിൽ ആയിരുന്നു കാവും പരിസരവും നഗരവും വൃത്തിയാക്കിയത്.ഇത്തവണ പൂരത്തിന് കർശനമായ ഹരിതനയം ആണ് നഗരസഭ നടപ്പിലാക്കിയത്.പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി കുടുംബ ശ്രീയുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ തുണി കവർ നൽകുകയും വേസ്റ്റ് ബോക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നു.വൃത്തിയുള്ള പൂരം ശുദ്ധിയുള്ള നഗരം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ശുചീകരണ പരിപാടി.