വടക്കാഞ്ചേരി ഉപജില്ലാ സ്‌കൂൾ കലോൽസവത്തിന് തുടക്കമായി

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഉപജില്ലാ സ്‌കൂൾ കലോൽസവം ഒക്ടോബർ 31 ന് ആരംഭിച്ചു. വരവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും ഗവ.എൽ.പി.സ്കൂളിലുമായി ഒക്ടോബർ 31,നവംബർ 1,2,3 തിയ്യതികളിൽ ആണ് മത്സരങ്ങൾ നടക്കുക. ഒക്ടോബർ 31 ചൊവ്വാഴ്ച സ്റ്റേജ് ഇതര മത്സരങ്ങൾ നടന്നു.നവംബർ 1ന് രാവിലെ യു.ആർ.പ്രദീപ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു.