ലയൺസ് ക്ലബ് വടക്കാഞ്ചേരി  പാലിയേറ്റീവ് രോഗീ സംഗമം സംഘടിപ്പിച്ചു 

വടക്കാഞ്ചേരി : സാന്ത്വന പരിചരണ രോഗികളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ ജനുവരി 21 ന് സംഘടിപ്പിച്ച ഉല്ലാസ സാന്ത്വന സംഗമം ആലത്തൂർ എം.പി. ശ്രീ.പി.കെ ബിജു ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ക്ലബ് പ്രസിഡന്റ്‌ കരുണാകരൻ അധ്യക്ഷനായി. കലാമണ്ഡലത്തിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധങ്ങളായ പരിപാടികളും അരങ്ങേറി. എം.എൽ.എ മാരായ അനിൽ അക്കരെ, യു.ആർ.പ്രദീപ് തുടങ്ങിയവർ മുഖ്യതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ്, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.കെ.ശ്രീജ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഉണ്ണി വടക്കാഞ്ചേരി, ഹംസ അലി, സാജു പത്താടൻ, ജോർജ് മൊറേലി, ഡോക്ടർ ജയരാജ്, വാർഡ് മെമ്പർ സുരേഷ്‌, സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ 300 ഓളം ആളുകൾ സംബന്ധിച്ചു. ഡോക്ടർ കെ.എ. ശ്രീനിവാസൻ സ്വാഗതവും സി.എ. ശങ്കരൻകുട്ടി നന്ദിയും പറഞ്ഞു.