വാഴാനിയിൽ ഓണത്തിന് മുൻപ് മ്യുസിക് ഫൗണ്ടൻ നിർമിക്കുന്നു.

വാഴാനി : വാഴാനി ടൂറിസം കേന്ദ്രത്തിൽ ഓണാഘോഷത്തിന് മ്യുസിക്ക് ഫൗണ്ടൻ പ്രവർത്തന സാജ്ജ്‌മാകുമെന്നു മന്ത്രി എ. സി.മൊയ്തീൻ അറിയിച്ചു. ഗ്രീൻ കാർപെറ്റ്  പദ്ധതികളുടെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന അവസരത്തിൽ മന്ത്രി രണ്ടരക്കോടി രൂപ സംഗീത ജലധാരയ്ക്കായി അനുവദിച്ചിരുന്നു. നിർമ്മാണം പൂർത്തിയായ കൺവെൻഷൻ സെന്ററിന്റെ ഉത്ഘാടനവും വൈകാതെ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷയായി . ജില്ലാപഞ്ചായത്തംഗം മേരി തോമസ് ,ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എസ് . ബസന്ത് ലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി .സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.