കനത്ത മഴയിൽ റോഡിൽ വെള്ളക്കെട്ട്

വടക്കാഞ്ചേരി : മഴ കനത്തതോടെ വടക്കാഞ്ചേരി അടക്കമുള്ള റോഡുകൾ വെള്ളത്തിനടിയിലായി.മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.ആഴമുള്ള കുഴികളുള്ളതിനാൽ വാഹന-കാൽനട യാത്രക്കാർ ഏറെ ദുരിതത്തിലായി. റോഡും കാനയും കുഴികളും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്.ഇതിനു പുറമെ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും മറ്റു നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.