ജില്ലാ ആശുപത്രിയിൽ രാത്രി കൂടുതൽ ഡോക്ടർമാരെ നിയോഗിക്കാൻ തീരുമാനം

വടക്കാഞ്ചേരി : ഒട്ടുപാറ ജില്ലാ ആശുപത്രിയിലെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആശുപത്രി വികസന കമ്മിറ്റി യോഗത്തിൽ തീരുമാനമായി. നിലവിൽ ആശുപത്രിയിൽ രാത്രി സമയത്ത് ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്.എന്നാൽ രോഗികളുടെ എണ്ണവും മറ്റും പരിഗണിച്ച് രാത്രിയിൽ മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും.ഇതിന് അടിയന്തര നടപടി സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.മാമ്മോഗ്രാം യൂണിറ്റിനായി പുതിയ കെട്ടിടം നിർമ്മിക്കാനും ,കാലപ്പഴക്കം മൂലം ഭീഷണി നേരിടുന്ന ഒ.പി.കെട്ടിടം പൊളിച്ച് നീക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു.