മന്ത്രി എ സി മൊയ്തീൻ സ്വയം നിരീക്ഷണത്തിൽ
വടക്കാഞ്ചേരി : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബഹു. എ സി മൊയ്തീൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു . കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനായി മന്ത്രി അപകടസ്ഥലം സന്ദർശിച്ചിരുന്നു . രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിരുന്ന മലപ്പുറം ജില്ലാ കളക്ടർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവുമായി സമ്പർക്കം ഉണ്ടായതിനാലാണ് മന്ത്രി എ. സി. മൊയ്തീൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ഗൺമാന്റെയും ആന്റിജൻ പരിശോധന ഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം അറിയിച്ചു.