![]()
വടക്കാഞ്ചേരി : കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പുതിയ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം വെള്ളിയാഴ്ച മുതൽ ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെ പി.എം
കെയർ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിൽ ഓരോ മിനിറ്റിലും ഏകദേശം 1000 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കും. മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്കാവശ്യമായ ഓക്സിജൻ ഈ പ്ലാന്റിൽ നിന്നും ലഭിക്കും.