![]()
വടക്കാഞ്ചേരി :
മികച്ച പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ ജാനകി ടീച്ചർ സ്മൃതി പുരസ്ക്കാരത്തിന് അഡ്വ.ടി.എസ്.മായാദാസ് അർഹനായി. വനിതകൾ ഡ്രൈവിംഗ് പഠിക്കാതിരുന്ന കാലത്ത് കേരളത്തിലെ ആദ്യത്തെ വനിതാ ഹെവി ഡ്രൈവറും ശിവ ഡ്രൈവിംഗ് സ്കൂൾ സ്ഥാപകയുമായിരുന്നു പോട്ടോർ സ്വദേശിനി ജാനകി ടീച്ചർ.അഡ്വ.മായാദാസിന്റെ വസതിയിലെത്തി ജാനകി ടീച്ചറുടെ പൗത്രി കാർത്തിക സനൽ അവാർഡ് സമ്മാനിച്ചു.ചടങ്ങിൽ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി കെ.പി.മണികണ്ഠൻ, 'കെയർ ഫോർ ആൾ' ചെയർമാൻ വി.ബാലരാമൻ, എന്നിവർ പ്രസംഗിച്ചു.5555/- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. അവാർഡ് തുക പാലിയേറ്റീവ് കെയർ യൂണിറ്റിനു നൽകുമെന്ന് അഡ്വ.മായാദാസ് അറിയിച്ചു.