വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
വടക്കാഞ്ചേരി : ചേലക്കര പുലാക്കോട് കോട്ടപ്പുറത്ത് വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ക്ഷേത്രത്തിനു സമീപത്തുള്ള പറമ്പില്‍ കണ്ടെത്തി.പുലാക്കോട് ഒടവത്തൊടി വീട്ടില്‍ പരേതനായ ചന്ദ്രന്‍ എഴുത്തച്ഛന്‍ ഭാര്യ 70 വയസുള്ള കല്യാണിയാണ് കൊല്ലപ്പെട്ടത്. ഉടല്‍ഭാഗം മുഴുവനും ചാക്കിലും കാലുകള്‍ പ്ലാസ്റ്റിക് കവറുകൊണ്ട് മൂടികെട്ടിയ നിലയിലുമായിരുന്നു. മൃതദേഹത്തില്‍ തലയുടെ ഭാഗത്തു മുറിവുകളും കാണാനുണ്ട്. ഇവര്‍ ധരിച്ചിരുന്ന മാലയും വളയും കാണാതായി. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നു പോലീസ് പറയുന്നു. പതിനെട്ടാം തിയതി ഉച്ചക്കു മുന്‍പ് കൊലനടന്നതായി പോലീസ് സംശയിക്കുന്നു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയതിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. എസ്.പി-യതീഷ്ചന്ദ്ര, ഡിവൈ.എസ്.പി.- പി.വിശ്വംഭരന്‍, വടക്കാഞ്ചേരി സി.ഐ-. സ്റ്റീഫന്‍, ചേലക്കര എസ്.ഐ. -സിബീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.