![]()
വടക്കാഞ്ചേരി : കേരള നിയമസഭ തിരഞ്ഞെടുപ്പ് 2021- ഇൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ച സഖാവ് സേവ്യർ ചിറ്റിലപ്പിള്ളിക്ക് 15168 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആവേശകരമായ വിജയം. ലൈഫ് മിഷൻ പദ്ധതിയുടെ അഴിമതി ആരോപണങ്ങളെ തുടർന്ന് കേരളത്തിലാകെ ഏറെ ചർച്ചയായ മണ്ഡലമായിരുന്നു വടക്കാഞ്ചേരി. എൽ.ഡി.എഫ്. സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി 81026 വോട്ടും യു. ഡി.എഫ്. സ്ഥാനാർഥി അനിൽ അക്കരെ 65858 വോട്ടും നേടി. ബി.ജെ.പി. സ്ഥാനാർഥിയായ അഡ്വ. ഉല്ലാസ് ബാബുവിന് 21747 വോട്ട് നേടാനെ സാധിച്ചുള്ളു.