കുഴഞ്ഞു വീണു മരിച്ചയാൾക്കു കോവിഡ് സ്ഥിരീകരിച്ചു.

വടക്കാഞ്ചേരി : കാര്യാട്ടുകര താണിക്കൽ ചെമ്മനത്ത് ജോൺസൺ (64)ണ് മരിച്ചത്.22 ആം ഡിവിഷനായ പുല്ലാനിക്കാടിലെ മകളുടെ വീട്ടിൽ വച്ചാണ് ഇയാൾ കുഴഞ്ഞു വീണത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മകൾ ടീനയുടെ വീട്ടിൽ മൂന്ന് ആഴ്ചയായി ഉണ്ടായിരുന്ന ജോൺസൺ വ്യാഴാഴ്ച രാത്രിയിലാണ് കുഴഞ്ഞു വീണത്.