പത്താഴകുണ്ട് ഡാമിൽ യുവാവ് മുങ്ങിമരിച്ചു.

വടക്കാഞ്ചേരി : പത്താഴകുണ്ട് ഡാമിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതുദേഹം കണ്ടെത്തി. പറമ്പായി, ചെല്ലി വടയാറ്റുകുഴി വീട്ടിൽ ജോർജിൻ്റെ മകൻ അമൽ (20) ആണ് മുങ്ങിമരിച്ചത്. ശനിയായാഴ്ച വൈകീട്ട് അഞ്ചരയോടെ ഡാമിൽ കുളിക്കാനിറങ്ങിയ അമൽ മുങ്ങി താഴുകയായിരുന്നു. ഡാമിൽ മീൻ പിടിക്കുന്ന സഹോദരങ്ങൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വടക്കാഞ്ചേരി ഫയർഫോഴ്‌സും, വടക്കാഞ്ചേരി പോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും രാത്രി പത്ത് മണിയോടെ തിരച്ചിൽ നിർത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ഫയർഫോഴ്സിൻ്റെ പ്രത്യേക മുങ്ങൽ വിദഗ്ധ സംഘം തിരച്ചിൽ പുനരാരംഭിച്ചു. ഉച്ചക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മുളകുന്നത്തുകാവ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.