ചികിത്സയിലിരിക്കെ മരിച്ച കുമ്പളങ്ങാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.

വടക്കാഞ്ചേരി : തിങ്കളാഴ്ച മരണപ്പെട്ട കുമ്പളങ്ങാട് നമ്പീശൻപടി സ്വദേശി വടക്കൻ വീട്ടിൽ തോമസ് (ജെയിംസ് , 42 വയസ്സ്) നാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ രക്താർബുദത്തിന് ചികിത്സയിലായിരുന്നു. വടക്കാഞ്ചേരിയിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ച കുമ്പളങ്ങാട് പള്ളിയിൽ വച്ച് നടത്തും.