പരുത്തിപ്രയിൽ ഒരു വീട്ടിലെ 5 പേർക്ക് കോവിഡ്.

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗര സഭയിലെ പതിനാലാം ഡിവിഷൻ ആയ പരുത്തിപ്രയിൽ ഒരു വീട്ടിലെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 73 വയസുള്ള സ്ത്രീ, ഇവരുടെ മകൾ (53), മകൻ (51), പേരക്കുട്ടി (16) , പേരക്കുട്ടി (14) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിലെ മറ്റു അംഗങ്ങൾക്ക് സെപ്റ്റംബർ മൂന്നിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.