കാഞ്ഞിരക്കോട് കൊടുമ്പിൽ ഒരു വീട്ടിലെ 4 പേർക്ക് കോവിഡ്
കാഞ്ഞിരക്കോട് : കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തൻചിറയിൽ ഒരു വീട്ടിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൃഹനാഥൻ (40), ഭാര്യ (36), ഇവരുടെ 10 , 8 വയസുള്ള രണ്ടു ആൺകുട്ടികൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഒരു ബന്ധുവിന് സെപ്റ്റംബർ 7 നു കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സെപ്തംബര് 12 ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.