എൽ.ഡി.എഫ്.ന്റെ ‘ജനജാഗ്രതാ യാത്ര’യ്ക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം

വടക്കാഞ്ചേരി : സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന 'ജനജാഗ്രതാ യാത്ര'യ്ക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം.കേരളത്തിൽ അരാജകത്വവും കലാപവും ഉണ്ടാക്കാൻ ബി.ജെ.പി.ശ്രമിക്കുകയാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. യു.ഡി.എഫ്.ൽ നടക്കുന്ന ,പടയൊരുക്കം' യു.ഡി.എഫ്.നുള്ളിൽ തന്നെ ഉള്ളതാണെന്നും കളങ്കരഹിതരെ തിരഞ്ഞാൽ ആരുമുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ.ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ആർ.സോമനാരായണൻ അധ്യക്ഷത വഹിച്ചു.സി.പി.എം.സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, കേരള കോൺഗ്രസ് നേതാവ് സ്കറിയ തോമസ്,സി.പി.എം.ഏരിയ സെക്രട്ടറി പി.എൻ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.