രണ്ടു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു.

വാഴാനി : വാഴാനി പേരേപ്പാടം കൊടക്കപ്പുള്ളി സന്തോഷിന്റെ മകൻ ആദിദേവ് ആണ് മരിച്ചത്.മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ വീട്ടുകിണറിന്റെ വല നീങ്ങികിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.സംശയം തോന്നിയ വീട്ടുകാർ അഗ്നിശമനസേനയെ വിവരം അറിയിച്ചു. വടക്കാഞ്ചേരിയിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സന്തോഷ്-സവിത ദമ്പതികളുടെ ഏകമകനാണ് ആദിദേവ്.