![]()
വടക്കാഞ്ചേരി : റെയിൽ വേ സ്റ്റേഷന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു അപകടം. തോന്നൂർക്കര പൊട്ടത്തുപടി ഭാസ്‌കരന്റെ മകൻ ധനേഷ് ആണ് മരിച്ചത്.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് തല തകർന്ന ധനേഷിനെ ആക്ട്സ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇടിച്ച ലോറി വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു.